Connect with us

National

ജസ്റ്റിസ് കർണൻ ആന്ധ്രയിലേക്ക് കടന്നു; അവിടെ വെച്ച് അറസ്റ്റ് ചെയ്തേക്കും

Published

|

Last Updated

ചെന്നൈ: കോടതിയലക്ഷ്യക്കേസില്‍ സുപ്രീം കോടതി തടവ് ശിക്ഷ വിധിച്ച കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന്‍ ആന്ധ്രയിലേക്ക് കടന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ചെന്നൈയില്‍ എത്തിയ കര്‍ണന്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് ആന്ധ്രിലേക്ക് തിരിച്ചത്. കര്‍ണനെ അറസ്റ്റ് ചെയ്യാന്‍ ചെന്നൈയില്‍ എത്തിയ പോലീസ് സംഘം കര്‍ണന്‍ ആന്ധ്രയിലേക്ക് പോയതറിഞ്ഞ് അങ്ങോട്ട് തിരിച്ചു. ആന്ധ്രയില്‍വെച്ച് കര്‍ണനെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.

സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരെ നിരന്തരം വിമര്‍ശിക്കുകയും അവര്‍ക്കെതിരെ വിധിപ്രസ്താവനകള്‍ പുറപ്പെടുവിക്കുകയും ചെയ്ത കര്‍ണന് ചൊവ്വാഴ്ചയാണ് സുപ്രീം കോടതി ആറ് മാസം തടവ് ശിക്ഷ വിധിച്ചത്. ശിക്ഷ ഉടന്‍ നടപ്പാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.