Connect with us

Gulf

മറഡോണ ഫുജൈറയിലെത്തുന്നു

Published

|

Last Updated

ഫുജൈറ: ഫുട്‌ബോള്‍ ഇതിഹാസം ഡിഗോ മറഡോണ യു എ ഇ യില്‍ വീണ്ടും പരിശീലകനാകും. യു എ ഇയിലെ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ ഫുജൈറ എഫ് സിയുടെ പരിശീലകനായാണ് തിരിച്ചുവരവ്. അഞ്ചു വര്‍ഷം മുമ്പ് ദുബൈ അല്‍ വാസല്‍ ക്ലബ്ബിലെ പരിശീലകനായിരുന്നു. ഒരു വര്‍ഷത്തെ കരാറിലാണ് മറഡോണ വീണ്ടും യു എ ഇയിലേക്കെത്തുന്നത്. കഴിഞ്ഞ സീസണില്‍ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ട ഫുജൈറ എഫ് സിയെ ഒന്നാം ഡിവിഷനിലേക്ക് തിരിച്ചുകൊണ്ടുവരികയാണ് ദൗത്യമെന്ന് മറഡോണയുടെ വക്താക്കള്‍ പറഞ്ഞു. തന്റെ ഫെയ്‌സ്ബുക് പേജില്‍ ഫുജൈറ എഫ് സിയുടെ ചുവപ്പും വെള്ളയും നിറമുള്ള ജഴ്‌സിയുമായി മറഡോണ തന്നെയാണ് പുതിയ ദൗത്യം ലോകത്തെ അറിയിച്ചത്. ക്ലബ്ബിന്റെ ടെക്‌നിക്കല്‍ ഡയറക്ടര്‍ പദവിയിലാണ് അമ്പത്തിയാറുകരനായ മറഡോണയെ നിയമിച്ചിട്ടുള്ളത്. ഇറ്റാലിയന്‍ ക്ലബ്ബ് നാപ്പോളിയുടെ പരിശീലകനായി മറഡോണ എത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഏവരെയും അമ്പരപ്പിച്ച് യു എ ഇയിലെ രണ്ടാം ഡിവിഷന്‍ ക്ലബ്ബിന്റെ പരിശീലക സ്ഥാനം അദ്ദേഹം ഏറ്റെടുക്കുന്നത്. ദുബൈയിലെ അല്‍ വാസല്‍ ക്ലബ്ബിനെയാണ് മറഡോണ അവസാനം പരിശീലിപ്പിച്ചത്.

മറഡോണയുടെ കീഴില്‍ ക്ലബ്ബിന്റെ പ്രകടനം പ്രതീക്ഷക്കൊത്ത് ഉയരാതിരുന്നതോടെ ക്ലബ്ബ് അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. 2008 മുതല്‍ 2010 വരെ അര്‍ജന്റീന ദേശീയ ടീമിന്റെ പരിശീലകനായും മറഡോണ പ്രവര്‍ത്തിച്ചിട്ടുണ്ട്.