കാലിത്തീറ്റ കേസില്‍ ലാലുവിനെതിരെയുള്ള ഗൂഢാലോചനക്കുറ്റം പുന:സ്ഥാപിച്ചു.

Posted on: May 8, 2017 11:30 am | Last updated: May 8, 2017 at 3:39 pm

ന്യൂഡൽഹി : കാലിത്തീറ്റ കുംഭകോണ കേസുമായി ബന്ധപ്പെട്ട് ആർജെഡി നേതാവും മുൻ ബീഹാർ മുഖ്യ മന്ത്രിയുമായ ലാലു പ്രസാദ് യാദവിന്‌ തിരിച്ചടി.ലാലു പ്രസാദ് യാദവിനെതിരെയുളള ഗൂഢാലോചനക്കുറ്റം പുന:സ്ഥാപിക്കണമെന്ന സിബിഐയുടെ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി ഗൂഢാലോചനക്കുറ്റം പുന:സ്ഥാപിച്ച് ഉത്തരവിട്ടത്.
ജസ്റ്റിസുമാരായ അരുൺ മിശ്ര, അമിതാവ റോയ് എന്നിവരുടെ ബെഞ്ച് വിധി പറഞ്ഞത്.