സെൻകുമാർ കേസ് : മാപ്പു പറയുകയോ പിഴ ചുമത്തുകയോ ചെയ്‌തിട്ടില്ലെന്നു മുഖ്യമന്ത്രി

Posted on: May 8, 2017 10:47 am | Last updated: May 8, 2017 at 12:43 pm

തിരുവനന്തപുരം:  ടി.പി സെന്‍കുമാറിനെതിരായ കേസില്‍ സര്‍ക്കാര്‍ മാപ്പ് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസുമായി ബന്ധപ്പെട്ട് കോടതി സർക്കാരിനുമേൽ പിഴ ചുമത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.

വിധിയിൽ വ്യക്​തത ആവശ്യപ്പെട്ട സർക്കാർ നടപടി നിയമപരമായ നടപടിയാണെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. കോടതി സർക്കാറിന്​ പിഴ വിധിച്ച സംഭവത്തിൽ അടിയന്തരപ്രമേയത്തിന്​ നോട്ടീസ്​ നൽകിയ പ്രതിപക്ഷത്തി​​​​െൻറ നടപടി അനാവശ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിഷയം സഭ നിർത്തി വെച്ച്​ ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.