വടകരയില്‍ ഓയില്‍ മില്ലില്‍ വന്‍ തീ പിടിത്തം

Posted on: May 7, 2017 11:39 am | Last updated: May 7, 2017 at 11:39 am
SHARE

പയ്യോളി: അയനിക്കാട് കൊളവിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന റോളക്‌സ് അല്‍ഫ ഓയില്‍ മില്ലില്‍ വന്‍ അഗ്‌നിബാധ. ഞായറാഴ്ച പുലര്‍ച്ചെയാണ് തീ പിടിത്തമുണ്ടായത്.

ഗോഡൗണും ലോറിയും കത്തി നശിച്ചു. ആളപായമില്ല. അഞ്ച് കോടിയുടെ നഷ്ടമാണ്? കണക്കാക്കുന്നത്. പുലര്‍ച്ചെ അഞ്ച് മണിയോടെ മില്ലിന് സമീപത്തെ താമസക്കാരാണ് തീ പടരുന്നത് ആദ്യ കണ്ടത്. നിമിഷങ്ങള്‍ക്കകം തന്നെ തീ ആളി പടരുകയായിരുന്നു.