500 കോടി രൂപ ആവശ്യപ്പെട്ട് വിപ്രോക്ക് എതിരെ ആക്രമണ ഭീഷണി

ബംഗളൂരു: പ്രമുഖ ഐടി കമ്പനിയായ വിപ്രോക്ക് എതിരെ ആക്രമണ ഭീഷണി. 500 കോടി രൂപ ആവശ്യപ്പെട്ടാണ് ഇമെയില്‍ വഴി അജ്ഞാത ഭീഷണി സന്ദേശം എത്തിയത്. മെയ് 25നകം പണം നല്‍കിയില്ലെങ്കില്‍ വിഷപദാര്‍ഥം ഉപയോഗിച്ച് ആക്രമണം നടത്തുമെന്നാണ് ഭീഷണി. സംഭവത്തെ തുടര്‍ന്ന് വിപ്രോ അധികൃതര്‍ ബംഗളൂരു പോലീസില്‍ പരാതി നല്‍കി. വിപ്രോയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പണം കൈമാറുന്നതിനുള്ള പ്രത്യേക പോര്‍ട്ടലായ ബിറ്റ്‌കോയിന്‍ വഴി 500 കോടി കൈമാറണമെന്നാണ് ഭീഷണി സന്ദേശം അയച്ചവരുടെ ആവശ്യം. ഇതിന് പറ്റില്ലെങ്കില്‍ ശ്വസനത്തിലൂടെയും ഭക്ഷണത്തിലൂടെയും മനുഷ്യനെ കൊല്ലാന്‍ ശേഷിയുള്ള റിസിന്‍ എന്ന രാസപദാര്‍ഥം ഉപയോഗിച്ച് ആക്രമണം നടത്തുമെന്ന് സന്ദേശത്തില്‍ വ്യക്തമാക്കുന്നു. ഇതിന്റെ ആധികാരികത തെളിയിക്കാന്‍ റിസിന്‍ നിറച്ച പായ്ക്കറ്റുകള്‍ കമ്പനിയുടെ ഓഫീസുകളില്‍ ഒന്നിലേക്ക് അയക്കുമെന്നും ഇമെയില്‍ില്‍ പറയുന്നുണ്ട്.
Posted on: May 6, 2017 8:04 pm | Last updated: May 7, 2017 at 12:53 pm
SHARE

LEAVE A REPLY

Please enter your comment!
Please enter your name here