എസ് രാജേന്ദ്രന്‍ എം എല്‍ എയുടേത് വ്യാജ പട്ടയമെന്ന് റവന്യു മന്ത്രി

Posted on: May 6, 2017 3:01 pm | Last updated: May 6, 2017 at 8:26 pm

തിരുവനന്തപുരം: ദേവികുളം എം എല്‍ എ. എസ് രാജേന്ദ്രന്റെ കൈവശമുള്ളത് വ്യാജ പട്ടയമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍. നിയമസഭയില്‍ പി.സി. ജോര്‍ജിന്റെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നാറിലെ വ്യാജ പട്ടയങ്ങളെക്കുറിച്ച് അന്വേഷിച്ച ക്രൈം ബ്രാഞ്ച് എ ഡി ജി പി രാജേന്ദ്രന്റെ പട്ടയം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. തനിക്ക് 2000-2003 കാലയളവില്‍ അന്നത്തെ എം എല്‍ എയായ എ കെ മണി അധ്യക്ഷനായ ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റി പട്ടയം നല്‍കിയെന്നായിരുന്നു രാജേന്ദ്രന്‍ അവകാശപ്പെട്ടിരുന്നത്.