Connect with us

Kerala

ഖമറുന്നിസയുടെ നടപടി യാദൃശ്ചികമല്ല; ലീഗ് നാടകം കളിക്കുന്നു: ഐ എന്‍ എല്‍

Published

|

Last Updated

കോഴിക്കോട്: ബി ജെ പിയുടെ ഫണ്ട് ഉദ്ഘാടനം ചെയ്യുകയും സംഘ്പരിവാറിനെ പുകഴ്ത്തുകയും ചെയ്ത വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് ഖമറുന്നിസ അന്‍വറിന്റെ നടപടി യാദൃശ്ചികമല്ലെന്ന് ഐ എന്‍ എല്‍ സംസ്ഥാന ജന. സെക്രട്ടറി എ പി അബ്ദുല്‍ വഹാബ് പറഞ്ഞു. സിറാജ് ഓണ്‍ലൈനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജയിച്ചു കയറാനും സ്ഥാനമാനങ്ങളിലെത്താനും ആര്‍ എസ് എസ് ആണ് വഴിയെങ്കില്‍ ലീഗ് അതിന് തയ്യാറാണെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇത്. ഇതിന്റെ പേരില്‍ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചതും മാപ്പപേക്ഷ ചോദിച്ചുവാങ്ങിയതും തങ്ങള്‍ പൊറുത്തുകൊടുത്തതുമെല്ലാം ഒരു നാടകത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ എസ് എസുമായി ലീഗിന് ഒളിഞ്ഞും തെളിഞ്ഞും ബന്ധമുണ്ട്. ലീഗാണ് കൂടുതല്‍ അഭികാമ്യമെന്ന് ആര്‍ എസ് എസ് നേതാക്കള്‍ പറയുന്നതിന്റെ കാരണവും അതാണ്. നിയമസഭക്കകത്ത് ആര്‍ എസ് എസിനെ മുസ്‌ലിം ലീഗ് എം എല്‍ എ പ്രതിരോധിച്ച അനുഭവവും നമുക്ക് മുന്നിലുണ്ട്.
ആര്‍ എസ് എസ്- ബി ജെ പി നേതാക്കളും ലീഗ് നേതാക്കളും രഹസ്യ ചര്‍ച്ച നടത്തിയതിന്റെ ഒന്നിലേറെ ഉദാഹരണങ്ങളുമുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മൂന്ന് മണ്ഡലങ്ങളിലെങ്കിലും ലീഗ് സ്ഥാനാര്‍ഥിയെ ജയിപ്പിക്കാന്‍ ആര്‍ എസ് എസ് കച്ചകെട്ടിയിറങ്ങിയതിന് തെളിവുകളുണ്ടെന്നും അദ്ധേഹം
പറഞ്ഞു.