പിണറായി രാജിവെക്കണമെന്ന് ഹസന്‍; സര്‍ക്കാര്‍ ചോദിച്ച് വാങ്ങിയ വിധിയെന്ന് ഉമ്മന്‍ ചാണ്ടി

Posted on: May 5, 2017 12:00 pm | Last updated: May 5, 2017 at 1:49 pm

തിരുവനന്തപുരം: സെന്‍കുമാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍ ആവശ്യപ്പെട്ടു. സെന്‍കുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ട് വ്യക്തത തേടി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയത് മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയ വിധിയെന്നായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ബാധ്യത സര്‍ക്കാറിന് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.