ഹിഗ്വെയ്‌ന് ഡബിള്‍; മൊണാക്കോ കീഴടക്കി യുവെന്റസ്

Posted on: May 4, 2017 8:38 am | Last updated: May 4, 2017 at 4:46 pm

പാരീസ്: ഇറ്റാലിയന്‍ വമ്പന്മാരായ യുവെന്റസ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ഫൈനലിനരികെ. ആദ്യ പാദ സെമിയില്‍ ഫ്രഞ്ച് മുന്‍നിര ടീമായ മൊണാക്കോയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് യുവെ കുതിപ്പ് തുടര്‍ന്നത്. യുവെക്കായി ഗോണ്‍സാലോ ഹിഗ്വെയ്ന്‍ ഇരട്ട ഗോളുകള്‍ നേടി. മത്സരത്തിന്റെ 29,59 മിനുട്ടുകളിലാണ് താരം ലക്ഷ്യം കണ്ടത്. രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയ ഡാനി ആല്‍വസ് ആണ് മാന്‍ ഓഫ് ദ മാച്ച്. ഈ മാസം പത്തിന് യുവെന്റസിന്റെ തട്ടകത്തില്‍ രണ്ടാം പാദ സെമി നടക്കും. എവേ മത്സരത്തില്‍ നേടിയ രണ്ട് ഗോള്‍ ജയം ബുഫണിനും കൂട്ടര്‍ക്കും ആത്മവിശ്വാസമേകും.