മിഷാല്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ നിര്യാതനായി

Posted on: May 4, 2017 8:10 am | Last updated: May 4, 2017 at 4:20 pm

ദമ്മാം:സഊദി രാജകുടുംബാഗവും,അലീജിയന്‍സ് കൗണ്‍സില്‍ ചെയര്‍മാനുമാനും സൗദി രാജാവ് സല്‍മാന്‍ ഇബ്‌നു അബ്ദുല്‍ അസീസിന്റെ സഹോദരനുമായ മിഷാല്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ അന്തരിച്ചു സൗദി റോയല്‍ കോര്‍ട്ടാണ് രാജകുമാരന്റെ മരണവാര്‍ത്ത പുറത്ത് വിട്ടത്.

വിവിധ ക്യാബിനറ്റ് പദവികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട് .1951 മുതല്‍ രണ്ടുവര്‍ഷക്കാലം സഊദിയുടെ പ്രതിരോധമന്ത്രിയും 1963 മുതല്‍ 1971 വരെ മക്ക പ്രവിശ്യയുടെ ഗവര്‍ണറുമായിരുന്നു, യാമ്പു സിമെന്റ് കമ്പനിയുടെ ചെയര്‍മാനും ,അല്‍ ഷോല ഗ്രൂപ്പിന്റെ സ്ഥാപകനുമായിരുന്നു.

മയ്യത്ത് നിസ്‌കാരം വ്യാഴാഴ്ച ഇശാ നിസ്‌കാര ശേഷം മക്കയിലെ മസ്ജിദുല്‍ ഹറമില്‍ വെച്ചു നടക്കുമെന്നും റോയല്‍ കോര്‍ട്ട് അറിയിച്ചു.