മാണിക്കെതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു, കോട്ടയത്ത് നിന്നുള്ള വാര്‍ത്തകള്‍ സത്യമാകാതിരിക്കട്ടെ: വി എസ്

Posted on: May 3, 2017 7:24 pm | Last updated: May 4, 2017 at 10:32 am

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിക്കെതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് വി എസ് അച്യുതാനന്ദന്‍. കോട്ടയത്ത് നിന്നുള്ളത്‌ പ്രാദേശിക വാര്‍ത്തയല്ലേ, അത് സത്യമാകാതിരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം സി പി എം പിന്തുണയോടെ കേരള കോണ്‍ഗ്രസ് പിടിച്ചെടുത്തത് വലിയ ചര്‍ച്ചക്ക് വഴിവെച്ച സാഹചര്യത്തിലാണ് വി എസിന്റെ പ്രതികരണം.