ശബരിനാഥന്‍ എംഎല്‍എ മിന്നുകെട്ടുന്നു; വധു സബ്കലക്ടര്‍ ദിവ്യ

Posted on: May 2, 2017 3:56 pm | Last updated: May 2, 2017 at 3:57 pm

തിരുവനന്തപുരം: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി കാര്‍ത്തികേയന്റെ മകനും അരുവിക്കര എംഎല്‍എയുമായ കെഎസ് ശബരിനാഥന്‍ വിവാഹിതനാകുന്നു. തിരുവനന്തപുരം സബ്കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യരാണ് വധു. ശബരിനാഥന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിവാഹവാര്‍ത്ത അറിയിച്ചത്. വിവാഹത്തീയതി തീരുമാനിച്ചിട്ടില്ല. ജൂണില്‍ ഉണ്ടാകുമെന്നാണ് വിവരം.

ഐഎഎസ് ആര്‍ഒയില്‍ ഉദ്യോഗസ്ഥന്‍ ആയിരുന്ന ശേഷ അയ്യരുടെയും എസ്ബിടി ഓഫീസര്‍ ഭഗവതി അമ്മാളിന്റെയും മകളാണ് ദിവ്യ.