എല്‍.പി.ജി ഡ്രൈവര്‍മാരുടെ സമരം പിൻവലിച്ചു

Posted on: May 2, 2017 7:38 am | Last updated: May 2, 2017 at 10:08 am

കൊച്ചി: ശമ്പള വര്‍ധന ആവശ്യപ്പെട്ട് എല്‍ പി ജി ട്രക്ക് ഡ്രൈവര്‍മാര്‍ ഇന്ന് മുതൽ നടത്താനിരുന്ന അനിശ്ചിത കാല സമരം പിൻവലിച്ചു. ഇന്നലെ വെെകീട്ട് തിരുവനന്തപുരത്ത് അഡീഷണൽ ലേബർ കമ്മീഷണറുടെ മധ്യസ്ഥതയിൽ നടന്ന രണ്ടാമെത്ത ചർച്ചയിൽ ധാരണയായതോടെയാണ് സമരം പിൻവലിച്ചത്.

തൊഴിലാളികളുമായി അഡീഷണല്‍ ലേബര്‍ കമ്മിഷണര്‍ നടത്തിയ ആദ്യ ചർച്ച പരാജയപ്പെട്ടിരുന്നു. 1500 ല്‍കൂടുതല്‍ ഡ്രൈവര്‍മാരാണ് പണിമുടക്കാൻ തയ്യാറായത്.