കോണ്‍ഗ്രസിനെതിരെയുള്ള പരിഹാസം; മന്ത്രി മണിക്ക് മറുപടിയുമായി എം എം ഹസന്‍

Posted on: April 30, 2017 1:27 pm | Last updated: April 30, 2017 at 2:30 pm

തിരുവനന്തപുരം: കൂടുതല്‍ സ്ത്രീ പീഡകരുള്ള പാര്‍ട്ടി കോണ്‍ഗ്രസാണെന്ന മന്ത്രി എം എം മണിയുടെ പരിഹാസത്തിന് മറുപടിയുമായി കെ പി സി സി അധ്യക്ഷന്‍ എം എം ഹസന്‍ രംഗത്തെത്തി. സ്ത്രീകളോട് മോശമായി പെരുമാറിയതിന് നേതാക്കളെ പുറത്താക്കേണ്ട ഗതികേട് വന്ന പാര്‍ട്ടി സി പി എം ആണെന്നും എന്നിട്ടാണ് മണി കോണ്‍ഗ്രസിനെ അധിക്ഷേപിക്കുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

ഏറ്റവും കൂടുതല്‍ സ്ത്രീപീഡനത്തിന്റെ പേരില്‍ ആക്ഷേപങ്ങള്‍ കേട്ടത് കോണ്‍ഗ്രസാണെന്നായിരുന്നു മന്ത്രി എം എം മണിയുടെ പരിഹാസം. വിവാദ പരാമര്‍ശം നടത്തിയിട്ടും എം എം മണിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും ഹസ്സന്‍ തിരുവനന്തപുരത്ത് പറഞ്ഞു.