കല്‍ബുര്‍ഗി ഇത് കണ്ട് സന്തോഷിക്കും: പ്രധാനമന്ത്രി

Posted on: April 30, 2017 12:25 pm | Last updated: April 30, 2017 at 1:58 pm

ന്യൂഡല്‍ഹി: ഹിന്ദുത്വ വാദികള്‍ കൊലപ്പെടുത്തിയ കര്‍ണാടക സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറും എഴുത്തുകാരനും ചിന്തകനുമായ എം എം കല്‍ബുര്‍ഗി സമാഹരിച്ച ബസവ്ശ്വര വചനങ്ങള്‍ പ്രധാമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു. കല്‍ബുര്‍ഗി എവിടെയാണൊ അവിടെയിരുന്ന് അദ്ധേഹം ഇത് കണ്ട് സന്തോഷിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സാമൂഹ്യ പരിഷ്‌കര്‍ത്താവും തത്വചിന്തകനുമായിരുന്ന ബാസവേശ്യരയുടെയും ശിഷ്യന്മാരുടെയും തെരഞ്ഞെടുത്ത രണ്ടായിരം വചനങ്ങള്‍ 23 ലോക ഭാഷകളില്‍ പ്രസിദ്ധീകരിച്ചതിന് കല്‍ബുര്‍ഗിക്കു മുന്നില്‍ ശിരസ്സ് നമിക്കുകയാണെന്നും മോദി പറഞ്ഞു. ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനിലായിരുന്നു പ്രകാശനം.