തെറ്റുകള്‍ സംഭവിച്ചു; അത്മപരിശോധന നടത്തും: കെജ്‌രിവാള്‍

Posted on: April 29, 2017 10:38 am | Last updated: April 29, 2017 at 12:30 pm

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കനത്ത പരാജയമേറ്റുവാങ്ങിയ സാഹചര്യത്തില്‍ തിരുത്തല്‍ നടപടികളുയി മുന്നോട്ടു പോകുമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും എ എ പി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി. ട്വിറ്ററിലാണ് കെജ്‌രിവാള്‍ അഭിപ്രായങ്ങള്‍ കുറിച്ചത്. തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. തിരുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ആത്മപരിശോധനക്കുള്ള സമയമാണിത്. പരാജയത്തിന് ഒഴിവുകഴിവുകള്‍ പറഞ്ഞിട്ട് കാര്യമില്ല. ഇനിയങ്ങോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഓരോ പ്രവര്‍ത്തകരും തയ്യാറാകണം. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 181 വാര്‍ഡുകളില്‍ 48 വാര്‍ഡുകള്‍ മാത്രമാണ് എ എ പിക്ക് ലഭിച്ചത്. എ എ പിയും കോണ്‍ഗ്രസും വന്‍ പരാജയമായി മാറിയപ്പോള്‍ ബി ജെ പി വലിയ നേട്ടം കൊയ്തു.