കാശ്മീര്‍ വിഷയത്തില്‍ നിയമപരമായി നിലകൊള്ളുന്ന സംഘടനകളുമായി മാത്രമേ ചര്‍ച്ചയുള്ളൂ: കേന്ദ്ര സര്‍ക്കാര്‍

Posted on: April 28, 2017 7:50 pm | Last updated: April 29, 2017 at 9:58 am

ന്യൂഡല്‍ഹി: വിഘടന വാദികളോടും കല്ലെറിയുന്ന വിദ്യാര്‍ത്ഥികളോടും ചര്‍ച്ച നടത്താന്‍ സാധിക്കില്ലെന്ന് കേന്ദ്രം സുപ്രീം കോടതിക്ക് മറുപടി നല്‍കി . കാശ്മീര്‍ വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് സുപ്രീം കോടതി നേരത്തെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

ഹുറിയത്ത് നേതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്ന ജമ്മു കാശ്മീര്‍ ബാര്‍ അസോസിയേഷന്‍ ഉന്നയിച്ച ആവശ്യത്തിന് മറുപടി നല്‍കവെയാണ് ചര്‍ച്ച വിഷയത്തിലെ നയം കേന്ദ്രം വ്യക്തമാക്കിയത്.

സുരക്ഷ സേനയും, പോലീസും പെല്ലറ്റ് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ജമ്മു കാശ്മീര്‍ ബാര്‍ അസോസിയേഷന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

കാശ്മീരില്‍ പ്രതിഷേധിക്കുന്നവര്‍ കല്ലുകളുപയോഗിച്ച് ആക്രമിക്കില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ പെല്ലറ്റ് ഉപയോഗിക്കുന്നതില്‍ നിന്നും പോലീസിനെയും സൈന്യത്തേയും പിന്‍വലിക്കാമെന്നും കേന്ദ്രം സുപ്രീം കോടതിക്കും ബാര്‍ കൗണ്‍സിലിനും ഉറപ്പുനല്‍കി