Connect with us

Kerala

കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി നേടിത്തന്ന ക്യാപ്റ്റന്‍ മണി അന്തരിച്ചു

Published

|

Last Updated

കൊച്ചി: കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി നേടിത്തന്ന ക്യാപ്റ്റന്‍ ടി കെ എസ് മണി (77) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. 1973ലാണ് മണിയുടെ കീഴില്‍ ഇറങ്ങിയ ടീം കേരളത്തിനായി ആദ്യ സന്തോഷ് ട്രോഫി കിരീടം നേടിത്തന്നത്. എറണാകുളം മഹാരാജാസ് കോളജ് മൈതാത്ത് നടന്ന മത്സരത്തില്‍ റെയില്‍വേസിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു കിരീട നേട്ടം. ഫൈനലില്‍ കേരളത്തിന്റെ മൂന്ന് ഗോളുകളും സ്‌കോര്‍ ചെയ്തത് മണിയായിരുന്നു. പിന്നീട് ഇന്ത്യന്‍ ടീമിനെയും മണി നയിച്ചു. ക്യാപ്റ്റന്‍ മണിയെന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. 1973ല്‍ ഇന്ത്യന്‍ പര്യടനത്തിനെത്തിയ ജര്‍മന്‍ ടീമിനെതിരെയാണ് മണി ഇന്ത്യയെ നയിച്ചത്. ഭാര്യ: പരേതയായ രാജമ്മ: മക്കള്‍: ആനന്ദ്, ജ്യോതി, ഗീത, അരുണ്‍.

Latest