Connect with us

Kerala

കോണ്‍ഗ്രസുമായി ചേരാന്‍ സി പി ഐ അന്തരീക്ഷം സൃഷ്ടിക്കുന്നു: കോടിയേരി

Published

|

Last Updated

തിരുവനന്തപുരം: സി പി ഐക്ക് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രൂക്ഷ വിമര്‍ശം.
കോണ്‍ഗ്രസുമായി ചേരാന്‍ സി പി ഐ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും നേതാക്കന്മാര്‍ ഈ കെണിയില്‍ വീഴരുതെന്നും സി പി എം സംസ്ഥാന സമിതിയില്‍ കോടിയേരി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് സി പി എംവിരുദ്ധത സൃഷ്ടിക്കാന്‍ സിപി ഐ ബോധപൂര്‍വം ശ്രമിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ നിരന്തരം ആക്രമിക്കാനും ഒറ്റപ്പെടുത്താനുമാണ് അവര്‍ ശ്രമിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി. മൂന്നാര്‍ വിഷയങ്ങളില്‍ സി പി ഐക്ക് ഇരട്ടത്താപ്പാണ്. സി പി ഐക്ക് എതിരെ പരസ്യമായി പറയാന്‍ കാര്യങ്ങളില്ലാഞ്ഞിട്ടല്ല. എന്നാല്‍ മുന്നണിയുടെ ഐക്യം കാത്ത് സൂക്ഷിക്കേണ്ടത് സി പി എമ്മിന്റെ ആവശ്യമാണ്. ദേശീയതലത്തില്‍ ഈ നയമാണ് പാര്‍ട്ടി പിന്തുടരുന്നത്. അതിനാല്‍ തന്നെ പ്രതികരിക്കുമ്പോള്‍ ആ കരുതല്‍ വേണമെന്നും കോടിയേരി നേതാക്കളെ ഓര്‍മിപ്പിച്ചു.

Latest