സംസ്ഥാനത്ത് വ്യാജമദ്യ വില്‍പ്പന കൂടി: എക്‌സൈസ് മന്ത്രി

Posted on: April 27, 2017 10:42 am | Last updated: April 27, 2017 at 4:33 pm
SHARE

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം കൊണ്ട് സംസ്ഥാനത്തെ മദ്യഉപഭോഗത്തില്‍ കുറവുവന്നതായി കണക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. മദ്യലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്ത് വ്യാജമദ്യ വില്‍പന പിടികൂടി. ഇവ കണ്ടെത്താന്‍ പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്.

ബവ്‌റിജസ് ഔട്ട്‌ലെറ്റുകള്‍ അടക്കം പൂട്ടിയത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും എക്‌സൈസ് മന്ത്രി നിയമസഭയില്‍ പറഞ്ഞു. മദ്യഉപഭോഗം കുറയ്ക്കാന്‍ ബോധവത്ക്കരണമാണ് ആവശ്യം. മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് സര്‍ക്കാര്‍ നയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here