Connect with us

Gulf

കുട്ടികളെ ഉള്‍പെടുത്തി ദുബൈ നഗരസഭയുടെ ഭൗമദിനാചരണം

Published

|

Last Updated

ഉമ്മു സുഖീം കൈറ്റ് ബീച്ചില്‍ ദുബൈ നഗരസഭയുടെ ഭൗമദിനാചരണത്തില്‍ കുട്ടികള്‍ പങ്കാളികളായപ്പോള്‍

ദുബൈ: ദുബൈ നഗരസഭയുടെ ആഭിമുഖ്യത്തില്‍ കുട്ടികളെയും കുടുംബങ്ങളെയും ഉള്‍പെടുത്തി ഭൗമദിനം ആചരിച്ചു. ഉമ്മു സുഖീം കൈറ്റ് ബീച്ചില്‍ ഒരുക്കിയ പരിപാടിയില്‍ കുട്ടികള്‍ക്കായി വിവിധ പഠന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. പരിസ്ഥി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളില്‍ അവബോധമുണ്ടാക്കുന്നതിനുള്ള സന്ദേശങ്ങള്‍ നല്‍കി.

ഭൗമദിനാചരണത്തിന് ദുബൈ നഗരസഭ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് ഡയറക്ടര്‍ ജനറല്‍ എന്‍ജി. ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു. നിരവധി കുടുംബങ്ങളുടെയും കുട്ടികളുടെയും പങ്കാളിത്തം പ്രശംസനീയമാണ്. കുട്ടികളെ ഭാവിയിലെ പരിസ്ഥിതി അംബാസിഡര്‍മാരാക്കാനുള്ള അറിവുകളാണ് തങ്ങള്‍ നല്‍കുന്നതെന്ന് ലൂത്ത പറഞ്ഞു.
ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും പ്രതിപാദിക്കുന്ന കാര്‍ട്ടൂണുകള്‍ ഉള്‍പെടുത്തിയുള്ള ഡോക്യുമെന്ററി പ്രദര്‍ശനവും നടത്തി. ദുബൈ നഗരസഭാ പരിസ്ഥിതി വിഭാഗം ഡയറക്ടര്‍ എന്‍ജി. ആലിയ അല്‍ ഹര്‍മൂദി, പരിസ്ഥിതി ബോധവത്കരണ വിഭാഗം മേധാവി തസ്‌നീം സാലിം അല്‍ ഫലാസി നേതൃത്വം നല്‍കി.

Latest