Connect with us

Kerala

മൂന്നാറിലെ കയ്യേറ്റങ്ങള്‍ക്കെതിരെ ദേശീയ ഹരിത ട്രിബ്യൂണല്‍ സ്വമേധയാ കേസെടുത്തു

Published

|

Last Updated

കോഴിക്കോട്: മൂന്നാറിലെ കയ്യേറ്റങ്ങള്‍ക്കെതിരെ ദേശീയ ഹരിത ട്രിബ്യൂണല്‍ സ്വമേധയാ കേസെടുത്തു. മെയ് മൂന്നിന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ചാണ് കേസ് പരിഗണിക്കുക. വനംപരിസ്ഥിത സെക്രട്ടറി, കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍, വനം വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍, ഇടുക്കി ജില്ലാ കളക്ടര്‍, മൂന്നാര്‍ മുനിസിപ്പല്‍ കമ്മീഷണര്‍ എന്നിവര്‍ക്ക് ട്രിബ്യൂണല്‍ നോട്ടീസ് അയച്ചു.

അനധികൃത കയ്യേറ്റവും നിര്‍മ്മാണങ്ങളും ഖനനവും ക്വാറികളും മൂന്നാറിന്റെ സമ്പന്നമായ ജൈവികതയെ ഇല്ലാതാക്കുകയാണ്. എല്ലാ പരിസ്ഥിതി നിയമങ്ങളെയും ലംഘിച്ചുകൊണ്ട് വന്‍കെട്ടിടങ്ങള്‍ മൂന്നാറില്‍ ഉയരുകയാണ്. കുന്നുകള്‍ ഇടുച്ചുനിരത്തിയും താഴ്‌നിലങ്ങള്‍ മണ്ണിട്ടു തൂര്‍ത്തും മൂന്നാറിനെ ഇല്ലാതാക്കുന്നത് മാതൃഭൂമി വാര്‍ത്തയില്‍നിന്നു വ്യക്തമാണെന്ന് സ്വമേധയാ കേസെടുക്കാനുള്ള കാരണങ്ങളായി ദേശീയ ഹരിത ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടുന്നു.

---- facebook comment plugin here -----

Latest