കുവൈത്തില്‍ വാഹന രജിസ്‌ട്രേഷന്‍ പുതുക്കിയില്ലെങ്കില്‍ ഭീമന്‍ പിഴ വരുന്നു

Posted on: April 26, 2017 1:25 pm | Last updated: April 26, 2017 at 1:27 pm

കുവൈത്ത് സിറ്റി: വാഹന രജിസ്‌ട്രേഷനും ഇന്‍ഷൂറന്‍സും കാലാവധി കഴിഞ്ഞും പുതുക്കിയില്ലെങ്കില്‍, ഓരോ ദിവസത്തിനും 2 കുവൈത്തീ ദീനാര്‍ വീതം പിഴ ഈടാക്കാന്‍ ജനറല്‍ ട്രാഫിക് വിഭാഗം ഒരുങ്ങുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ രേഖയനുസരിച്ച് 115, 000 വാഹനങ്ങള്‍ ഉപയോഗിക്കാത്തതോ, ഉപേക്ഷിച്ച് പോയതോ അല്ലെങ്കില്‍ കാലാവധി കഴിഞ്ഞിട്ടും രെജിസ്‌ട്രേഷന്‍ പുതുക്കാതെയോ ആയി നിലവിലുണ്ട്, ഇവ പിടികൂടാനും ഉടമസ്ഥരുണ്ടെങ്കില്‍ പിഴ ഈടാക്കാനാണ് പരിപാടി.

അതോടൊപ്പം, റജിസ്‌ട്രേഷന്‍ പുതുക്കുക ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുക, പേര് മാറ്റുക തുടങ്ങി എല്ലാ തരത്തിലുള്ള സേവനങ്ങള്‍ക്കും ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദ്ദേശവും സജീവ പരിഗണയിലുണ്ട്.