Connect with us

Thiruvananthapuram

റിയാസ് മുസ്‌ലിയാര്‍ വധം: വര്‍ഗീയ കലാപത്തിന് ആര്‍ എസ് എസ് ശ്രമം- മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: കാസര്‍കോട് മദ്‌റസ അധ്യാപകന്‍ റിയാസ് മുസ്‌ലിയാരുടെ കൊലപാതകം വര്‍ഗീയ കലാപമുണ്ടാക്കാനുള്ള ആര്‍ എസ് എസ് ശ്രമത്തിന്റെ ഭാഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രാദേശികമായി നടക്കുന്ന പല അക്രമങ്ങളിലും മറ്റ് കേന്ദ്രങ്ങളില്‍ നിന്നുള്ളവരെ ആര്‍ എസ് എസുകാര്‍ എത്തിക്കുകയാണ്. തങ്ങള്‍ക്ക് സ്വാധീനമില്ലാത്ത മേഖലകളില്‍ പോലും ക്യാമ്പ് ചെയ്ത് ആക്രമണങ്ങള്‍ നടത്തുന്നു.

കാസര്‍കോട് മദ്‌റസ അധ്യാപകനെ കൊന്നത് ഇത്തരത്തില്‍ ഒരു ആസൂത്രണത്തിന്റെ ഭാഗമാണ്. ഇതിലൂടെ വര്‍ഗീയ കലാപം ഉണ്ടാക്കാനാണ് ആര്‍ എസ് എസ് ശ്രമിച്ചത്. കൊല്ലപ്പൈട്ട അധ്യാപകനുമായി യാതൊരു വിരോധവുമില്ലാത്തവരാണ് ആക്രമണത്തിന് പിന്നില്‍. സ്ഥലം എം എല്‍ എ, എന്‍ എ നെല്ലിക്കുന്നും പ്രദേശത്തെ മുസ്‌ലിം ജനവിഭാഗവും സര്‍ക്കാറിന്റെ ഉദ്ദേശശുദ്ധി മനസിലാക്കി ഒറ്റക്കെട്ടായി ഒപ്പം നിന്നു. അതിനാലാണ് തുടര്‍ന്ന് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരുന്നത്. ക്ഷേത്രങ്ങളില്‍ ഉത്സവത്തിനും മറ്റുമെത്തുന്നവരെ ഇത്തരത്തില്‍ ആക്രമിക്കുന്നുണ്ട്. തലശേരി ജഗന്നാഥ ക്ഷേത്രത്തിലുണ്ടായ ആക്രമണം ഇതിന് ഉദാഹരണമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകകയായിരുന്നു അദ്ദേഹം.
സാസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ സംസ്ഥാനത്ത് ആര്‍ എസ് എസ് കൊലപാതക പരിശീലനങ്ങള്‍ നടത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കായിക പരിശീലനത്തിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്കും ചെറിയ കുട്ടികള്‍ക്കും വരെ കൊലപാതക പരിശീലനം നല്‍കുകയാണ്. ചെറിയ കുട്ടികള്‍ പോലും കൊലപാതക ആസൂത്രണത്തില്‍ പങ്കാളികളാവുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആര്‍ എസ് എസ് പരിശീലനത്തിലൂടെ സാംസ്‌കാരിക ഉന്നമനം സാധ്യമാകുന്നില്ലെന്ന് മാത്രമല്ല മാനുഷികമൂല്യങ്ങള്‍ ചോര്‍ന്ന്‌പോകുയാണ്. അന്ധമായ സി പി എം വിരോധം കാരണം സി പി എമ്മുകാരെ വ്യാപകമായി കൊന്നൊടുക്കുന്നു. കോണ്‍ഗ്രസുകാരില്‍ ചിലരെയും ആര്‍ എസ് എസുകാര്‍ കൊന്നൊടുക്കി.

സര്‍ക്കാര്‍ സ്‌കൂളുകളിലും ക്ഷേത്രങ്ങളിലും പോലും ഇത്തരത്തില്‍ ആയുധപരിശീലനങ്ങള്‍ നടക്കുന്നുണ്ട്. ഇത് അനുവദിക്കില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ആയുധപരിശീലനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം കൊണ്ടുവരാനും സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

---- facebook comment plugin here -----

Latest