മംഗളം സി ഇ ഒക്കും റിപ്പോര്‍ട്ടര്‍ക്കും ഹൈക്കോടതി ജാമ്യം

Posted on: April 25, 2017 5:29 pm | Last updated: April 25, 2017 at 5:30 pm

കൊച്ചി: മുന്‍മന്ത്രി എ.കെ ശശീന്ദ്രനെ പെണ്‍;കെണിയില്‍; കുടുക്കിയ കേസില്‍; മംഗളം ചാനല്‍ സി.ഇ.ഒ അജിത്കുമാറിനും റിപ്പോര്‍ട്ടര്‍ ആര്‍ ജയചന്ദ്രനും ഹൈക്കോടതി ജാമ്യം. ചാനല്‍ ഓഫീസില്‍ കയറരുതെന്നും തെളിവ് നശിപ്പിക്കാല്‍; ശ്രമിക്കരുതെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം. കേസില്‍ പ്രതികളായ മറ്റ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരത്തെതന്നെ ജാമ്യം ലഭിച്ചിരുന്നു.
കേസിലെ പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, ഐടി ആക്ട് തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.