Connect with us

International

ബലാത്സംഗ ഇരയെ വിവാഹം കഴിച്ചാല്‍ ശിക്ഷ ഒഴിവാകുന്ന നിയമം ജോര്‍ദാന്‍ റദ്ദാക്കി

Published

|

Last Updated

അമ്മാന്‍: ബലാത്സംഗത്തിന് ഇരയായ സ്ത്രീയെ വിവാഹം കഴിക്കാന്‍ തയ്യാറായാല്‍ പ്രതിക്ക് ശിക്ഷ ഒഴിവാക്കി നല്‍കുന്ന നിയമം ജോര്‍ദാന്‍ റദ്ദാക്കി. ഞായറാഴ്ച ചേര്‍ന്ന ജോര്‍ദാന്‍ മന്ത്രിസഭാ യോഗമാണ് നിയമം റദ്ദാക്കാന്‍ തീരുമാനിച്ചത്. സ്ത്രീ സംഘടനകളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി.

ബലാത്സംഗ കേസുകളില്‍ പ്രതികളാക്കപ്പെട്ടവര്‍ ഇരയെ മൂന്ന് വര്‍ഷത്തേക്കെങ്കിലും വിവാഹം കഴിക്കാന്‍ തയ്യാറായാല്‍ ജയില്‍ ശിക്ഷ ഒഴിവാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ആര്‍ട്ടിക്കിള്‍ 308 ആണ് റദ്ദാക്കിയത്. ഈ നിയമം ഇരയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതാണെന്ന് കാണിച്ച് സ്ത്രീപക്ഷ സംഘടനകള്‍ രംഗത്ത് വന്നതോടെയാണ് സര്‍ക്കാര്‍ തീരുമാനം മാറ്റാന്‍ നിര്‍ബന്ധിതരായത്.

ഇര 15നും 18നും ഇടയില്‍ പ്രായമുള്ളവള്‍ ആണെങ്കിലേ വിവാഹം കഴിക്കാന്‍ സാധിക്കൂ എന്ന തരത്തില്‍ നിയമം കഴിഞ്ഞ വര്‍ഷം ഭേദഗതി ചെയ്തിരുന്നു.

---- facebook comment plugin here -----

Latest