Connect with us

Gulf

കുവൈത്തില്‍ ജലവൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധന: മന്ത്രാലയം ബോധവത്കരണ കേമ്പയിന്‍ സംഘടിപ്പിക്കുന്നു

Published

|

Last Updated

കുവൈത്ത് സിറ്റി: അടുത്ത മാസം മുതല്‍ നിലവില്‍ വരുന്ന പുതുക്കിയ ചാര്‍ജ്ജ് വര്‍ദ്ധനയുമായി ബന്ധപ്പെട്ട് “കൂടുതല്‍ ചെലവുകള്‍ ഏറ്റെടുക്കാതിരിക്കുക” എന്ന ടൈറ്റിലില്‍ ബോധവല്‍ക്കരണ കേമ്പയിന്‍ സംഘടിപ്പിക്കാന്‍ ജലവൈദ്യുത മന്ത്രാലയം തീരുമാനിച്ചതായി അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ബുഷഹരി വ്യക്തമാക്കി.

കൂടുതല്‍ ഉപയോഗിക്കുന്നവര്‍ കൂടുതല്‍ നല്‍കുക എന്നതാണ് സര്‍ക്കാര്‍ നയം, അതിനാല്‍ ഉപഭോഗം കുറക്കാനും ,തങ്ങളുടെ കുടുംബ ബജറ്റ് താളം തെറ്റാതെ സൂക്ഷിക്കാനും ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കുകയാണ് കേമ്പയിന്റെ ലക്ഷ്യം , അദ്ദേഹം വ്യക്തമാക്കി.

പുതിയ താരിഫ് അനുസരിച്ച് റിയല്‍ എസ്‌റ്റേറ്റ് മേഖലക്കും വാണിജ്യ മേഖലക്കും കാര്യമായ വര്‍ദ്ധനയാണ് വരുത്തിയിട്ടുള്ളത്, ഒരു കിലോ വാട്ട് വൈദ്യുതിക്ക് 25 ഫില്‍സും , 1000 ഇമ്പീരിയല്‍ ഗാലന്‍ വെള്ളത്തിനു 4 ദീനാറും നല്‍കണം. വ്യാവസായിക കാര്‍ഷിക മേഖലക്ക് യഥാക്രമം 10 ഫില്‍സും , 2 . 5 ദീനാറുമാണ്.

എന്നാല്‍ സ്വദേശി ഗാര്‍ഹിക ഉപഭോക്താക്കളെ ചാര്‍ജ്ജ് വര്‍ദ്ധനയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.

വിദേശി പാര്‍പ്പിട മേഖലയെയും , വാണിജ്യ മേഖലയെയും ചാര്‍ജ്ജ് വര്‍ദ്ധന കാര്യമായി തന്നെ ബാധിക്കുമെന്നതിനാല്‍ അവശ്യസാധനങ്ങളുടെ വിലക്കയറ്റവും, വാടക നിരക്കില്‍ വര്‍ദ്ധനയും വിദേശികളുടെ കുടുംബ ബജറ്റിനെ വീണ്ടും താളം തെറ്റിക്കും എന്നുറപ്പ്.

Latest