തലക്കടത്തൂര്‍ ടൗണ്‍ താനാളൂര്‍ ചുങ്കം-ബൈപാസ് റോഡ്: 50 ലക്ഷം രൂപ അനുവദിച്ചതായി വി അബ്ദുര്‍റഹ്മാന്‍ എം എല്‍ എ

Posted on: April 24, 2017 12:27 pm | Last updated: April 24, 2017 at 12:27 pm

തിരൂര്‍: ചെറിയമുണ്ടം പഞ്ചായത്തിലെ തലക്കടത്തൂര്‍ ടൗണ്‍ മുതല്‍ താനാളൂര്‍ ചുങ്കം ബൈപ്പാസ് വരെയുള്ള പുതിയ റോഡ് നിര്‍മാണത്തിന് എം എല്‍ എ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ അനുവദിച്ചതായി വി അബ്ദുര്‍റഹ്മാന്‍ എം എല്‍ എ പറഞ്ഞു.
റോഡ് നിര്‍മാണ പ്രവൃത്തിയുടെ ഉദ്ഘാടനം തലക്കടത്തൂര്‍ ഇപ്പുട്ടുങ്ങലില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തലക്കടത്തൂര്‍, വൈലത്തൂര്‍ ടൗണുകളുടെ സമഗ്രമായ വികസനത്തിനായി ഭൂവുടമകള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം അടുത്ത് തന്നെ വിളിച്ചു ചേര്‍ക്കുന്നുണ്ടെന്ന് എം എല്‍ എ അറിയിച്ചു.

ചെറിയമുണ്ടം പഞ്ചായത്ത് പ്രസിഡന്റ് സി അബ്ദുസ്സലാം അധ്യക്ഷനായി. താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി അബ്ദുര്‍റസാഖ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി ടി നാസര്‍, പഞ്ചായത്ത് മെമ്പര്‍ പി ടി ഷാജി, സി കെ ഇസ്മാഈല്‍, ഫൈസല്‍ കുറുക്കോളി, ഐനിപ്പറമ്പില്‍ സിദ്ദീഖ്, പ്രദീപ് അമ്മേങ്ങര പ്രസംഗിച്ചു.