Connect with us

Malappuram

വേനല്‍ മഴ: പുഴയില്‍ നീരൊഴുക്ക് തുടങ്ങിയത് ആശ്വാസമായി

Published

|

Last Updated

കാളികാവ്: ജില്ലയുടെ പല ഭാഗങ്ങളിലും വേനല്‍മഴ പേരിന് മാത്രമാണ് പെയ്തത്. എന്നാല്‍ കാളികാവ് കരുവാരക്കുണ്ട് മേഖലയില്‍ ഒട്ടേറെ മഴ ഈ വേനലില്‍ ലഭിച്ചത് ആശ്വാസമായി.
കണ്ണത്ത് മലവാരത്തില്‍ പെയ്ത മഴയില്‍ ശനിയാഴ്ച മുതലാണ് കാളികാവ് പുഴയിലെ നീരൊഴുക്ക് ചെറിയ തോതില്‍ തുടങ്ങിയത്. മേഖലയില്‍ പല സ്ഥലങ്ങളിലും കുടിവെള്ളത്തിന് ഇപ്പോഴും പ്രയാസമുണ്ട്. ഉയര്‍ന്ന സ്ഥലങ്ങളില്‍ കിണറുകള്‍ വരണ്ട സ്ഥിതിയിലാണെങ്കില്‍ താഴ്ന്ന വിതാനങ്ങളില്‍ പലയിടത്തും കിണറുകളി ജലനിരപ്പുയര്‍ന്നത് ആശ്വാസമാവുകയാണ്.

കാലവര്‍ഷവും തുലാവര്‍ഷവും ലഭിക്കാത്തതോടെ ചിറാപുഞ്ചിയെന്ന അപര നാമത്തിലറിയക്കുണ്ടിലും ഇക്കുറി കുടിവെളളക്ഷാമം രൂക്ഷമാണ്.
സന്നദ്ധ സംഘടനകളും ചില വ്യക്തികളുമാണ് വെളളം പലസ്ഥലങ്ങളിലും വിതരണം ചെയ്യുന്നത്. കിഴക്കനേറനാട്ടിലെ ഈ മലയോര ഗ്രാമങ്ങളില്‍ ഇക്കുറി വേനല്‍ മഴ ഏറെക്കുറെ സജീവമാണ്.
ചിറാപുഞ്ചി എന്ന പേര് അര്‍ഥവത്താണെന്നാണ് ഇക്കുറിയിലെ വേനല്‍ മഴയും വ്യക്തമാക്കുന്നു. അതേസമയം, ഉയര്‍ന്ന സ്ഥലങ്ങളിലും വെള്ളക്ഷാമത്തിന് പരിഹാരം കാണണമെങ്കില്‍ മഴക്കാലംവരെ കാത്തിരിക്കേണ്ടിവരും. വറ്റിവരണ്ട പുഴയില്‍ നീരൊഴുക്ക് തുടങ്ങിയത് മധുമല കുടിവെളള പദ്ധതിയുടെ ജല സംഭരണിയില്‍ വെള്ളം എത്തി തുടങ്ങിയിട്ടുണ്ട്.

 

---- facebook comment plugin here -----

Latest