Connect with us

Gulf

സഊദിയിലെ ഏറ്റവും വലിയ സ്വര്‍ണ ഖനന ഫാക്ടറി നാളെ രാഷ്ട്രത്തിന് സമര്‍പ്പിക്കും

Published

|

Last Updated

ദമ്മാം:രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ്ണ ഖനി നാളെ മക്ക ഗവര്‍ണ്ണര്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ നാളെ രാഷ്ട്രത്തിന് സമര്‍പ്പിക്കും. മക്ക പ്രവിശ്യയിലെ അല്‍ദുവൈഹിയിലാണ് പുതിയ സ്വര്‍ണ ഖനന ഉല്‍പാദന ഫാക്ടറി, പ്രതിവര്‍ഷം ഉല്‍പാദന ശേഷി 1,80,000 ഔണ്‍സ് സ്വര്‍ണമാണ്.

ഒരു ചതുരശ്ര കിലോമീറ്ററാണ് ഖനിയുടെ വിസ്തീര്‍ണം, ഒന്നര ബില്യന്‍ റിയാല്‍ ചിലവിലാണ് ഉല്‍പാദനത്തിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത് ,
മആദിന്‍ കമ്പനിക്ക് കീഴില്‍ ഏറ്റവും നൂതനമായ സംവിധാനങ്ങളോട് കൂടിയതാണ് കേന്ദ്രം.

നിലവില്‍ , മദീന പ്രവിശ്യയിലെ ബല്‍ഗ, മഹ്ദുദ്ദഹബ്, അല്‍ഖസീമിലെ അല്‍സുഖൈബറാത്ത്, മക്ക പ്രവിശ്യയിലെ സൂഖുദ്ദഹബ്, റിയാദ് പ്രവിശ്യയിലെ അല്‍അമാര്‍ എന്നിവയാണ് സ്വര്‍ണ്ണ ഖനികളുടെകേന്ദ്രങ്ങളുള്ളത് ,

തായിഫില്‍ നിന്ന് ഖനിയുടെ പ്രവര്‍ത്തനത്തിനാവശ്യമായ ശുദ്ധീകരിച്ച ജലം 450 കിലോമീറ്റര്‍ നീളമുള്ള പൈപ്പ് ലൈന്‍ വഴിയാണ് എത്തിച്ചിരിക്കുന്നത്

ഉത്ഘാടന ചടങ്ങില്‍ ഊര്‍ജ, വ്യവസായ, പ്രകൃതി വിഭവ മന്ത്രി എന്‍ജി. ഖാലിദ് അല്‍ ഫാലിഹ്, മആദിന്‍ കമ്പനി മേധാവി എന്‍ജിനീയര്‍ ഖാലിദ് അല്‍മദീഫര്‍ എന്നിവര്‍ പങ്കെടുക്കും.

സിറാജ് പ്രതിനിധി, ദമാം

Latest