കാശ്മീരില്‍ എറ്റുമുട്ടല്‍: രണ്ട് ലഷ്‌കര്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

Posted on: April 22, 2017 8:04 pm | Last updated: April 22, 2017 at 8:04 pm

ന്യൂഡല്‍ഹി: സെന്‍ട്രല്‍ കാശ്മീരിലെ ഹയാത്ത്പുരയില്‍ സൈന്യവുമായുണ്ടായ എറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കറെ ത്വയ്ബയുടെ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ നടത്തുകയായിരുന്നു. മേഖലയില്‍ എറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായാണ് റിപ്പോര്‍ട്ട്.