Connect with us

National

കേന്ദ്ര സര്‍ക്കാറിനെതിരെ തമിഴ്‌നാട് കര്‍ഷകര്‍ മൂത്രം കുടിച്ച് പ്രതിഷേധിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: നാല്‍പ്പത് ദിവസമായി തുടരുന്ന സമരത്തിന് നേരെ കണ്ണടക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ നടപടിക്കെതിരെ തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ മൂത്രം കുടിച്ച് പ്രതിഷേധിച്ചു. ജന്തര്‍മന്തറില്‍ സമരം നടത്തുന്ന കര്‍ഷകരാണ് മൂത്രം കുടിച്ച് പ്രതിഷേധമറിയിച്ചത്. കര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, ദുരിതാശ്വാസ പദ്ധതികള്‍ ്രപഖ്യാപിക്കുക, കാവേരി നദിയിലെ നീരൊഴുക്ക് വര്‍ധിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

മോശം കാലാവസ്ഥയെതുടര്‍ന്നുണ്ടായ കൃഷി നാശത്തില്‍ സര്‍വവും നഷ്ടപ്പെട്ട കര്‍ഷകരാണ് സമരം ചെയ്യുന്നത്. വ്യത്യസ്തമാര്‍ന്ന പ്രതിഷേധങ്ങളാണ് ഇവര്‍ സംഘടിപ്പിച്ചുവരുന്നത്. നേരത്തെ, കടക്കെണിയെ തുടര്‍ന്ന് ജീവനൊടുക്കിയ കര്‍ഷകരുടെ തലയോട്ടിയുമായി ഇവര്‍ സമരം നയിച്ചിരുന്നു. കൂടാതെ, തലമുടിയും മീശയും പാതി വടിച്ചും ആത്മഹത്യം ഭീഷണി മുഴക്കിയുമായിരുന്നു സമരം.

“”കേന്ദ്ര സര്‍ക്കാര്‍ ഞങ്ങള്‍ക്ക് വെള്ളം നല്‍കുന്നില്ല. അതിനാല്‍ ഞങ്ങള്‍ മൂത്രം കുടിക്കുന്നു””- സമരത്തിന് നേതൃത്വം നല്‍കുന്ന പി അയ്യക്കണ്ണു പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മലം ഭക്ഷിക്കുന്നതടക്കമുള്ള കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് സമര നേതാക്കള്‍ അറിയിച്ചു.

Latest