ഇന്ത്യന്‍ വംശജനായ സര്‍ജന്‍ ജനറലിനെ ട്രംപ് പിരിച്ചുവിട്ടു

Posted on: April 22, 2017 3:22 pm | Last updated: April 22, 2017 at 3:22 pm

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഒബാമ ഭരണകൂടം നിയമിച്ച ആദ്യ ഇന്ത്യന്‍ വംശജനായ സര്‍ജന്‍ ജനറല്‍, വിവേക് മൂര്‍ത്തിയെ ട്രംപ് ഭരണകൂടം പിരിച്ചുവിട്ടു. പകരം ഉപ സര്‍ജന്‍ ജനറല്‍ ആയിരുന്ന സില്‍വിയ ട്രന്റ്-ആദംസിന് സര്‍ജന്‍ ജനറല്‍ ആയി സ്ഥാനക്കയറ്റം നല്‍കി. പൊതുജന ആരോഗ്യ മേഖലയിലെ സുപ്രധാന പദവിയാണ് സര്‍ജന്‍ ജനറല്‍.

2014ലാണ് ഒബാമ ഭരണകൂടം മൂര്‍ത്തിയെ സര്‍ജന്‍ ജനറല്‍ സ്ഥാനത്ത് നിയമിച്ചത്. ഇത്രയും കാലം ആ സ്ഥാനത്ത് തുടരാന്‍ കഴിഞ്ഞതില്‍ ഭരണകൂടത്തോടും അമേരിക്കന്‍ ജനതയോടും നന്ദി പറയുന്നുവെന്ന് മൂര്‍ത്തി ട്വിറ്ററില്‍ കുറിച്ചു.