ഹോട്ടലുകളില്‍ സര്‍വീസ് ചാര്‍ജ് പാടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

Posted on: April 21, 2017 8:19 pm | Last updated: April 22, 2017 at 3:46 pm

ന്യൂഡല്‍ഹി: റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും സര്‍വീസ് ചാര്‍ജ് പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. റസ്റ്റോറന്റുകളില്‍ സര്‍വീസ് ചാര്‍ജ് നല്‍കുന്നത് തീരുമാനിക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവകാശമുണ്ടെന്നും. സ്ഥാപനങ്ങള്‍ ഇത് ഈടാക്കാന്‍ പാടില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.

സര്‍വീസ് ചാര്‍ജ് എത്ര നല്‍കണമെന്നുള്ളത് പോലും തീരുമാനിക്കാനുള്ള അവകാശം ഉപഭോക്താക്കള്‍ക്കുണ്ടെന്നും ഹോട്ടലുകളോ റസ്‌റ്റോറന്റുകളോ ഇത് നിശ്ചയിക്കാന്‍ പാടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ നടപടി വിശദീകരിച്ചുകൊണ്ട് കേന്ദ്ര മന്ത്രി രാം വിലാസ് പസ്വാന്‍ പറഞ്ഞു.

സര്‍വീസ് ചാര്‍ജ് ചുമത്തുന്നതുമായി ബന്ധപ്പെട്ട രണ്ടാമത്തെ നിര്‍ദ്ദേശമാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍ക്കുന്നത്. സ്ഥാപനങ്ങള്‍ നല്‍കുന്ന സേവനത്തില്‍ ഉപഭോക്താക്കള്‍ തൃപ്തരല്ലെങ്കില്‍ അത് നല്‍കേണ്ടതില്ലെന്ന് വ്യക്തമാക്കുന്ന ബോര്‍ഡ് വെയ്ക്കാനും പുതിയ നിര്‍ദ്ദേശത്തിലുണ്ട്
എട്ടുമുതല്‍ പത്തു ശതമാനം വരെ നിരവധി റസ്റ്റൊറെന്റുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാറുണ്ട്