മധ്യപ്രദേശില്‍ റേഷന്‍ കടക്ക് തീപിടിച്ച് 14 മരണം

Posted on: April 21, 2017 7:22 pm | Last updated: April 21, 2017 at 9:44 pm

ചിന്ദ്വാര (മധ്യപ്രദേശ്): മധ്യപ്രദേശില്‍ ഒരു റേഷന്‍ കടയിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് 14 പേര്‍ വെന്തുമരിച്ചു. 20ഓളം പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. ചിന്ദ്വാര ജില്ലയിലെ ബാര്‍ഗിയില്‍ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.

റേഷന്‍ കട പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഹാളില്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള മണ്ണെണ്ണ വാങ്ങാന്‍ എത്തിയവരാണ് ദുരന്തത്തിനിരയായത്. അപകട സമയത്ത് നാല്‍പതോളം പേര്‍ ഹാളില്‍ വരിനില്‍ക്കുന്നുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഹാളിന് ഒരു പ്രവേശന കവാടം മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ തീ പടന്നപ്പോള്‍ പലര്‍ക്കും രക്ഷപ്പെടാനായില്ല.

ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാല് ലക്ഷം രൂപ വീതം അടിയന്തര ധനസഹായം അനുവദിച്ചിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നല്‍കും.