ജി സി സി ഭക്ഷ്യസുരക്ഷാ വാരാഘോഷം; ദുബൈയില്‍ വിവിധ പരിപാടികള്‍

Posted on: April 17, 2017 4:30 pm | Last updated: April 17, 2017 at 4:09 pm
SHARE
ജി സി സി ഭക്ഷ്യസുരക്ഷാ വാരാഘോഷത്തിന്റെ ഭാഗമായി ദുബൈ നഗരസഭ ഒരുക്കിയ
ഭക്ഷ്യപ്രദര്‍ശനം

ദുബൈ: ജി സി സി ഭക്ഷ്യസുരക്ഷാ വാരാഘോഷത്തിന്റെ ഭാഗമായി ദുബൈ നഗരസഭ നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്തതായി അസി. ഡയറക്ടര്‍ ജനറല്‍ ഖാലിദ് മുഹമ്മദ് ശരീഫ് അറിയിച്ചു. 15ന് ആരംഭിച്ച പരിപാടി 21 വരെയുണ്ടാകും.

ഭക്ഷ്യ സുരക്ഷക്ക് ഒത്തൊരുമിച്ച് എന്ന സന്ദേശമുയര്‍ത്തിപ്പിടിച്ചാണ് പരിപാടികള്‍. പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍ തുടങ്ങിയവ ആരംഭിച്ചു. യാത്രാവേളയില്‍ സുരക്ഷിതമായ ഭക്ഷണം എങ്ങിനെ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. മേഖലയിലെ ഭക്ഷ്യ വിഷബാധ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വിദഗ്ധര്‍ മറുപടി നല്‍കി. നഗരസഭയിലെ ഭക്ഷ്യ പഠന, പദ്ധതി രൂപവത്കരണ വിദഗ്ധന്‍ പങ്കെടുത്തുവെന്നും ഖാലിദ് മുഹമ്മദ് ശരീഫ് അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here