കുവൈത്തില്‍ അഖാമ ഫീസ് കുത്തനെ കൂട്ടുന്നു

Posted on: April 17, 2017 4:05 pm | Last updated: April 17, 2017 at 4:05 pm
SHARE

കുവൈത്ത് സിറ്റി: വിദേശികളുടെ താമസ രേഖ പുതുക്കുന്നതിനുള്ള ഫീസ് കുത്തനെ വര്‍ദ്ധിപ്പിക്കാന്‍ കുടിയേറ്റ കാര്യ മന്ത്രാലയം തീരുമാനിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

അതനുസരിച്ച് , ഫാമിലി വിസയിലുള്ളവര്‍ക്ക് ഒരു വര്‍ഷത്തേക്ക് അഖാമ പുതുക്കാന്‍ 300 കുവൈത്ത്തീ ദീനാര്‍ ആയാണ് വര്‍ദ്ധിപ്പിക്കുന്നത് നിലവില്‍ 55 ദീനാറാണ് ഒരു വര്‍ഷത്തേക്കുള്ള ഫീസ്. വിസിറ്റ് വിസക്ക് 30 ദീനാറായും, (നിലവില്‍ 3 ദീനാര്‍) ഉയര്ത്താ തീരുമാനിച്ച മന്ത്രാലയം, താല്‍ക്കാലിക അഖാമക്ക് 20 ദീനാര്‍ ഫീസ് ചുമത്താനും തീരുമാനിച്ചു.

നാഷണല്‍ അസംബ്ലിയുടെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുള്ള നിര്‍ദ്ദേശം, അസംബ്ലിയില്‍ പാസ്സാവുന്നതോടെ പ്രാബല്യത്തില്‍ വരും. വര്‍ദ്ധനക്ക് അനുമതി ലഭിക്കുകയാണെങ്കില്‍, അത് കുടുംബവുമായി താമസിക്കുന്ന വിദേശികളെ കാര്യമായി ബാധിക്കും.

ഓഗസ്‌ററ് മാസം മുതല്‍ വെള്ളം വൈദ്യുതി എന്നിവയുടെ ചാര്‍ജ്ജ് വര്‍ദ്ധന പ്രാബലയത്തില്‍ വരുന്നതോടെ , ഫഌറ്റുകളുടെയും വില്ലകളുടെയും വാടക ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ കാരണമാവും, മാത്രമല്ല വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിക്കുന്നതോടെ ആവശ്യവസ്തുക്കളുടെയും വില കാര്യമായി വര്‍ദ്ധിക്കും. അതോടൊപ്പം സ്‌കൂള്‍ ഫീസ് വര്‍ദ്ധനയും കൂടിയാവുമ്പോള്‍ പ്രവാസികളുടെ കുടുംബബജറ്റ് താളം തെറ്റും ,

LEAVE A REPLY

Please enter your comment!
Please enter your name here