Connect with us

International

ഉത്തര കൊറിയയുടെ മിസൈല്‍ പരിക്ഷണം പരാജയമെന്ന് യുഎസ്

Published

|

Last Updated

സിയൂള്‍: യുദ്ധഭീതി നിലനിര്‍ത്തി ഉത്തര കൊറിയ നടത്തിയ മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടതായി അമേരിക്ക. അമേരിക്കയെ വെല്ലുവിളിച്ച് ആണവപരീക്ഷണ ഭീഷണിയുമായി മുന്നോട്ടുപോകുന്നതിനിടെയാണ് ഇന്നലെ അവര്‍ മിസൈല്‍ പരീക്ഷണം നടത്തിയത്. എന്നാല്‍, ഈ പരീക്ഷണം പരാജയമായിരുന്നുവെന്നാണ് അമേരിക്കന്‍ പ്രതിരോധ വകുപ്പ് പറയുന്നത്.

അതേസമയം, ഏത് തരത്തിലുള്ള മിസൈലാണ് പരീക്ഷിച്ചതെന്ന് ഇപ്പോള്‍ വ്യക്തമാക്കാന്‍ സാധിക്കുന്നില്ലെന്നും അമേരിക്ക പ്രതികരിച്ചു. മിസൈല്‍ പരീക്ഷണം നിരീക്ഷിച്ചു വരികയായികുന്ന ദക്ഷിണ കൊറിയയും ഉത്തര കൊറിയയുടേത് പരാജയ വിക്ഷേപണമാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്.

രാഷ്ട്ര സ്ഥാപകനായ കിം രണ്ട് സംഗിന്റെ 105ാം ജന്മവാര്‍ഷിക ആഘോഷ ഭാഗമായി നടന്ന സൈനിക പരേഡില്‍ ഭൂകണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഉള്‍പ്പെടെ 60 മിസൈലുകളാണ് ഉത്തര കൊറിയ പ്രദര്‍ശിപ്പിച്ചത്. ലോക മാധ്യമങ്ങളെ ക്ഷണിച്ചുവരുത്തി ക്യാമറകള്‍ക്ക് മുന്നിലായിരുന്നു ഈ പ്രദര്‍ശനം. ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശം മറികടന്ന് അഞ്ച് തവണ ആണവ പരീക്ഷണം നടത്തിയിട്ടുള്ള രാജ്യമാണ് ഉത്തര കൊറിയ.