കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

Posted on: April 12, 2017 9:16 pm | Last updated: April 13, 2017 at 11:03 am

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 30 തിനുമുന്‍പ് പൂര്‍ത്തിയാക്കും. ഇതിനായി മെയ് 15 വരെ അംഗത്വ വിതരണം പൂര്‍ത്തിയാക്കും കേരളത്തിലെ തിഞ്ഞെടുപ്പിന്റെ ചുമതല സുദര്‍ശന്‍ നാച്ചിയപ്പനാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ജനാര്‍ദ്ദനന്‍ ദ്വിവേദി എന്നിവരുമായി സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പി നടത്തിയ ചര്‍ച്ചയിലാണ് തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്‌ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതോടെ രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കും.