Connect with us

Kerala

കൃഷിമന്ത്രിയെന്ന് കരുതി ഇന്റലിജന്‍സ് മേധാവി കണ്ടത് റവന്യുമന്ത്രിയെ: അബദ്ധം പറ്റിയത് ഡ്രൈവര്‍ക്കെന്ന് യാസിന്‍

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരെ കൃത്യമായി അറിയാതെ ഇന്റലിജന്‍സ് മേധാവി കൃഷിമന്ത്രിയെ തേടി പോയത് റവന്യുമന്ത്രിയുടെ വീട്ടില്‍!. ഇന്റലിജന്‍സ് മേധാവി ഡിജിപി മുഹമ്മദ് യാസിനാണ് അബദ്ധം പറ്റിയത്. കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാറിനെ കാണാന്‍ പോയതായിരുന്നു മുഹമ്മദ് യാസിന്‍. പക്ഷെ ചെന്നു കയറിയത് റവന്യുമന്ത്രിയുടെ മന്ത്രിയുടെ ഓഫീസില്‍. സംസാരിക്കുന്നതിനിടെ കാര്യം മനസിലാക്കിയ റവന്യുമന്ത്രി തന്നെയാണ് ഇന്റലിജന്‍സ് മേധാവിക്ക് അബദ്ധം പിണഞ്ഞതാണെന്ന് ബോധിപ്പിച്ച് മടക്കി അയച്ചത്. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ കണ്ട മന്ത്രി സംഭവം മോശമായെന്ന് അറിയിക്കുകയും ചെയ്തു.

അതേസമയം കൃഷിമന്ത്രിയെ കാണാന്‍ പോയ താന്‍ റവന്യൂ മന്ത്രിയെ കണ്ട് മന്ത്രി സുനില്‍കുമാറല്ലേ എന്ന് ചോദിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് ഇന്റലിജന്‍സ് മേധാവി ഐജി മുഹമ്മദ് യാസിന്‍ പറഞ്ഞു. തനിക്ക് സംസ്ഥാന മന്ത്രിമാരെ വ്യക്തമായി അറിയാം. തന്റെ ഡ്രൈവര്‍ക്ക് പറ്റിയ അബന്ധമാണ് ഇതെന്നും ഡ്രൈവര്‍ വീടുമാറി കൊണ്ടുചെന്നതാണെന്നും യാസിന്‍ അറിയിച്ചു.