ജിഷ്ണു കേസ് പ്രതികളുടെ അറസ്റ്റിന് പിന്നില്‍ ഉപ തിരഞ്ഞെടുപ്പ്: എം എം ഹസന്‍

Posted on: April 9, 2017 7:35 pm | Last updated: April 9, 2017 at 7:35 pm

മലപ്പുറം: ജിഷ്ണു കേസിലെ പ്രതികളുടെ അറസ്റ്റ് മലപ്പുറം ഉപതിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടാണെന്ന് കെ പി സി സി അദ്ധ്യക്ഷന്‍ എം എം ഹസന്‍. നിലവില്‍ വന്‍ പരാജയ സാധ്യത ഉറപ്പിച്ച ഇടതുപക്ഷത്തിന്റെ മുഖം രക്ഷിക്കാനുള്ള പദ്ധതിയായാണ് അറസ്റ്റിനെ കാണുന്നതെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ജിഷ്ണു കേസ് പ്രതികളെ അറസ്റ്റ് ചെയ്തത് തിരഞ്ഞടുപ്പ് മുന്നില്‍ കണ്ടുള്ള നാടകമാണോ എന്ന് പരിശോധിക്കണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും അഭിപ്രായപ്പെട്ടു. ഇത്രയും ദിവസം കാത്തിരുന്നിട്ടും പ്രതികളെ പിടികൂടാനാകാത്തതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.