ചെന്നൈയില്‍ റോഡ് തകര്‍ന്നു; ബസും കാറും വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ടു

Posted on: April 9, 2017 4:17 pm | Last updated: April 9, 2017 at 4:49 pm

ചെന്നൈ: ചെന്നൈ നഗരത്തിന് സമീപം റോഡ് തകര്‍ന്ന് ബസും കാറും വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ടു. ജെമിനി മേല്‍പ്പാലത്തിനടുത്താണ് സംഭവം. വാഹനങ്ങള്‍ ഓടിക്കൊണ്ടിരിക്കെ റോഡ് തകര്‍ന്ന് വന്‍ ഗര്‍ത്തം രൂപപ്പെടുകയായിരുന്നു. കാറും ബസും ഗര്‍ത്തത്തില്‍ നിന്ന് കരകയറ്റി. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. മെട്രോ ലൈനിന്റെ നിര്‍മാണത്തിനായി കുഴിക്കുകയും പിന്നീട് അടയക്കുകയും ചെയ്ത കുഴിയാണിതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.