സർക്കാർ ജിഷ്ണുവിൻെറ കുടുംബത്തിനൊപ്പമെന്ന് മുഖ്യമന്ത്രി

Posted on: April 8, 2017 6:55 pm | Last updated: April 9, 2017 at 4:18 pm

തൃശൂര്‍: ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പമാണ് സര്‍ക്കാറും പോലീസുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റായ പ്രചാരണങ്ങളിലൂടെ സര്‍ക്കാറിനെ മറിച്ചിടാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇരിങ്ങാലക്കുടയില്‍ വനിതാ പോലീസ് സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

തെറ്റായ പ്രചാരണങ്ങളിലൂടെ കെണി ഒരുക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. സര്‍ക്കാറന്റെ പ്രതിച്ഛായ തകര്‍ക്കലാണ് ഇവരുടെ ലക്ഷ്യം. ജിഷ്ണവിന്റെ കുടുംബത്തിന് നീതി ലഭിക്കാന്‍ സര്‍ക്കാന്‍ നടപടികള്‍ കൈക്കൊള്ളുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.