പോലീസിനെ ന്യായീകരിക്കുന്ന പരസ്യം വസ്തുതാ വിരുദ്ധം: മഹിജ

Posted on: April 8, 2017 12:20 pm | Last updated: April 8, 2017 at 7:51 pm
SHARE

mahijaതിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മാതാവിന് നേരെയുണ്ടായ പോലീസ് അതിക്രമത്തെ ന്യായീകരിച്ച് സര്‍ക്കാര്‍ പത്രങ്ങളില്‍ നല്‍കിയ പരസ്യത്തിന് എതിരെ ബന്ധുക്കള്‍ രംഗത്ത്. സര്‍ക്കാര്‍ നല്‍കിയ പരസ്യം വസ്തുതാ വിരുദ്ധമാണെന്ന് ജിഷ്ണുവിന്റെ മാതാവ് മഹിജ പറഞ്ഞു. ദൃശ്യങ്ങള്‍ സത്യം വിളിച്ചുപറയുന്നുണ്ട്. പിണറായിയെ ഇഷ്ടപ്പെടുന്ന കുടുംബത്തിന് എതിരെ ഇത്തരത്തില്‍ പരസ്യം നല്‍കിയതില്‍ വേദനയുണ്ടെന്നും മഹിജ മാധ്യമങ്ങളോട് പറഞ്ഞു.

മഹിജക്ക് എതിരെ പോലീസ് അതിക്രമം ഉണ്ടായിട്ടില്ലെന്ന് വിശദമാക്കുന്ന പരസ്യമാണ് പിആര്‍ഡി വഴി ഇന്ന് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ജിഷ്ണു കേസ്: പ്രചാരണമെന്ത്, സത്യമെന്ത് എന്ന തലക്കെട്ടിലുള്ള പരസ്യത്തില്‍ സര്‍ക്കാര്‍ നിലപാട് അക്കമിട്ട് നിരത്തുന്നുണ്ട്. പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത് പുറത്ത് നിന്നുള്ള സംഘമാണെന്നാണ് പരസ്യത്തില്‍ ആരോപിക്കുന്നത്. ഈ നിലപാടാണ് സര്‍ക്കാര്‍ തുടക്കം മുതലേ സ്വീകരിച്ച് പോരുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here