കുവൈത്തില്‍ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും പൊടിക്കാറ്റിന് സാധ്യത

Posted on: April 6, 2017 11:55 pm | Last updated: April 6, 2017 at 11:38 pm

കുവൈത്ത് സിറ്റി: രാജ്യത്ത് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും പൊടിക്കാറ്റിന് സാധ്യതയുള്ളതായി പ്രമുഖ കാലാവസ്ഥാ നിരീക്ഷകന്‍ ആദില്‍ അല്‍ മര്‍സൂഖ് പറഞ്ഞു. ശനിയാഴ്ച മഴക്കു സാധ്യതയുണ്ടെന്നും . അറേബ്യന്‍ ഉപദ്വീപില്‍ ഉടലെടുക്കുന്ന ന്യൂനമര്‍ദത്തിെന്റ തുടര്‍ഫലനങ്ങളുടെ ഭാഗമായാണിതെന്നും അദ്ദേഹം നിരീക്ഷിച്ചു.
ഇറാനിലും ഗള്‍ഫ് കടലിടുക്കിലും കേന്ദ്രീകരിക്കുന്ന ന്യൂനമര്‍ദ്ദം കുവൈത്തുള്‍പ്പെടെ മേഖലയില്‍ അസ്ഥിരമായ കാലാവസ്ഥക്ക് കാരണമായേക്കും. മണിക്കൂറില്‍ 42– 45 കിലോമീറ്റര്‍ വേഗത്തില്‍ വടക്ക്–പടിഞ്ഞാറന്‍ കാറ്റടിക്കുന്നതാണ് പൊടിപടലങ്ങള്‍ ഉയര്‍ത്താനിടയാക്കുക. അന്തരീക്ഷം മേഘാവൃതമാവുമെങ്കിലും വ്യാഴം, വെള്ളി ദിവസങ്ങളില്‍ മഴ പെയ്യാന്‍ സാധ്യത കുറവാണ്. അടുത്ത ആഴ്ചയുടെ പകുതിവരെ രാജ്യത്ത് പകല്‍ കൂടിയ ചൂട് 36– 38 ഡിഗ്രിയും രാത്രി 25– 28 ഡിഗ്രികള്‍ക്കിടയിലുമായിരിക്കുമെന്ന് ആദില്‍ മര്‍സൂഖ് കൂട്ടിച്ചേര്‍ത്തു.