ഉമ്മന്‍ചാണ്ടിക്ക് ആശ്വാസം; സോളര്‍ കേസ് വിധി ബംഗളൂരു കോടതി റദ്ദാക്കി

Posted on: April 5, 2017 4:41 pm | Last updated: April 6, 2017 at 4:19 pm

ബംഗളൂരു: സോളാര്‍ കേസ്: മുന്‍ മുഖ്യന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ആശ്വാസം. സോളര്‍ കേസ് വിധി ബംഗളൂരു കോടതി റദ്ദാക്കി. വിധി അസ്ഥിരപ്പെടുത്തണമെന്ന ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജി അംഗീകരിച്ചു. ജൂലൈയില്‍ കേസില്‍ വീണ്ടും വാദം തുടങ്ങും.

തന്റെ ഭാഗം കേള്‍ക്കാതെ വിധി പറഞ്ഞെന്നായിരുന്നു ഹര്‍ജി. 1.70 കോടി രൂപ ഉമ്മന്‍ ചാണ്ടി ഉള്‍പെടെയുള്ളവര്‍ നല്‍കണമെന്നായിരുന്നു വിധി. പ്ലാന്റ് സ്ഥാപിക്കാതെ കബളിപ്പിച്ചെന്ന പരാതി നല്‍കിയത് വ്യവസായി തോമസ് കുരുവിളയാണ്.