അറബ് സഖ്യത്തിന്റെ വക്താവ് ജനറല്‍അഹമ്മദ് അല്‍ അസീരിക്ക് നേരെ ലണ്ടനില്‍ കയ്യേറ്റ ശ്രമം

Posted on: April 1, 2017 2:45 pm | Last updated: April 1, 2017 at 2:45 pm
SHARE

ദമ്മാം :സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സൈനിക സഖ്യത്തിന്റെ വക്താവും ,പ്രതിരോധ മന്ത്രിയുടെ ഉപദേഷ്ടാവുമായ മേജര്‍ ജനറല്‍ അഹമ്മദ് അല്‍ അസീരിക്ക് നേരെ ലണ്ടനില്‍ വെച്ച് കയ്യേറ്റശ്രമം ഉണ്ടായതായി ബ്രിട്ടനിലെ സഊദി എംബസി സ്ഥിരീകരിച്ചു.

യൂറോപ്യന്‍ കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ പോളിസിയുടെ യമന്‍ വിഷയം ചര്‍ച്ച ചെയ്യുന്ന സെമിനാറില്‍ അദ്ദേഹം പങ്കെടുക്കുന്നത് തടയാനെത്തിയ പ്രകടനക്കാരാണ് അദ്ദേഹത്തിനെതിരെ കയ്യേറ്റശ്രമം നടത്തിയത്. മേജര്‍ ജനറല്‍ അഹ്മദ് അസീരി സുരക്ഷിതനാണെന്ന് ലണ്ടനിലെ സൗദി എംബസി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here