Connect with us

Kerala

അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിക്കെതിരെ ആദിവാസി കൂട്ടായ്മ

Published

|

Last Updated

തൃശൂര്‍: ഇടത്തട്ടുകാര്‍ക്ക് പണം അടിച്ചുമാറ്റാനുള്ള അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി തുടങ്ങാനുള്ള നീക്കം സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിവെക്കണമെന്ന് നടന്‍ ശ്രീനിവാസന്‍. അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിക്കെതിരെ തൃശൂര്‍ ഡി സി സിയുടെ ആഭിമുഖ്യത്തില്‍ അതിരപ്പിള്ളി- വാഴച്ചാല്‍ ആദിവാസി കോളനി പരിസരത്ത് സംഘടിപ്പിച്ച ആദിവാസി കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബുദ്ധിയില്ലാത്ത ഭരണാധികാരികളാണ് പുഴയും കാടും വേണ്ട എന്ന് പറയുക. ആലോചിച്ച് സമയം കളയേണ്ട ആവശ്യമില്ലാത്ത പദ്ധതിയാണ് അതിരപ്പിള്ളിയിലേത്- ശ്രീനിവാസന്‍ പറഞ്ഞു.

ഡി സി സി പ്രസിഡന്റ് ടി എന്‍ പ്രതാപന്‍ അധ്യക്ഷത വഹിച്ചു. കാടാര്‍ ആദിവാസി ഊരുമൂപ്പത്തി ഗീത, ചാലക്കുടി പുഴ സംരക്ഷണസമിതി ചെയര്‍മാന്‍ എസ് പി രവി, ഡി സി സി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ്, അതിരപ്പിള്ളി മണ്ഡലം പ്രസിഡന്റ് ജോസ് പാറക്ക എന്നിവര്‍ സംസാരിച്ചു.
മുന്‍ മന്ത്രി കെ പി വിശ്വനാഥന്‍, അനില്‍ അക്കര എം എല്‍ എ, കെ പി സി സി സെക്രട്ടറി ടി യു രാധാകൃഷ്ണന്‍, മുന്‍ ഡി സി സി പ്രസിഡന്റ് ഒ അബ്ദുര്‍റഹ്മാന്‍കുട്ടി, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി, ടി വി ചന്ദ്രമോഹന്‍, എം പി ശ്രീനിവാസന്‍, ഐ പി പോള്‍, ജോസ് വള്ളൂര്‍, സുനില്‍ അന്തിക്കാട്, രാജേന്ദ്രന്‍ അരങ്ങത്ത്, ടി ജെ സനീഷ്‌കുമാര്‍, എ പ്രസാദ്, ജെയിംസ് പോള്‍, ജയറാം, ജെയിംസ് പല്ലിശ്ശേരി, കല്ലൂര്‍ ബാബു, സെബി കൊടിയന്‍, രവി താണിക്കല്‍, സജി പോള്‍ മാടശ്ശേരി, സുരേഷ് കരുണ്‍, ബിജു കാവുങ്കല്‍ പങ്കെടുത്തു.