മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്: അധ്യാപകന് സസ്‌പെന്‍ഷന്‍

Posted on: March 31, 2017 12:02 am | Last updated: March 30, 2017 at 7:30 pm

തിരുവനന്തപുരം: മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. വയനാട് ചെന്നലോട് സര്‍ക്കാര്‍ യു പി സ്‌കൂള്‍ മുന്‍ അധ്യാപകനും നിലവില്‍ തരിയോട് ഗവ.ഹൈസ്‌ക്കൂള്‍ യു പി എസ് എയുമായ ഷാജു ജോണിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

വയനാട് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ റിപ്പോര്‍ട്ട് പരിഗണിച്ച് പൊതു വിദ്യാഭ്യാസ അഡീഷനല്‍ ഡയറക്ടറാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും സര്‍ക്കാറിനെയും സഭ്യേതര ഭാഷയില്‍ വിമര്‍ശിക്കുകയും അവഹേളിക്കുകയും ചെയ്തതായി വയനാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.